o മുക്കാളിയിൽ ടേക്ക് എ ബ്രേക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Latest News


 

മുക്കാളിയിൽ ടേക്ക് എ ബ്രേക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 * മുക്കാളിയിൽ  ടേക്ക് എ ബ്രേക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു*



അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1630000/- രൂപ വകയിരുത്തി നടപ്പിലാക്കുന്ന  ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം  അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധികളായ ഫിറോസ് കാളാണ്ടി, സീനത്ത് ബഷീർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അൻവർ ഹാജി, ബാബുരാജ് പി, പി എം അശോകൻ, പ്രദീപ്‌ ചോമ്പാല, സമ്രം,രാമചന്ദ്രൻ പി കെ എന്നിവർ സംസാരിച്ചു.

 ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വി സ്വാഗതവും പതിമൂന്നാം വാർഡ് മെമ്പർ പ്രീത പി കെ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post