സ്ഥാനാർഥിത്വം: മുസ്ലീം ലീഗ് ഭാരവാഹി പത്രിക സമർപ്പിച്ചു
ന്യൂമാഹി: ഒന്നാം വാർഡ് കുറിച്ചിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച വിയോജിപ്പിനെത്തുടർന്ന് മുസ്ലീം ലീഗ് പുന്നോൽ ശാഖാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം. ഫിറോസ് ഖാൻ ഒന്നാം വാർഡ് കുറിച്ചിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.മുൻ പഞ്ചായത്ത് അംഗമായ മുസ്ലീം ലീഗിലെ ഷഹദിയ മധുരിമയാണ ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി. ജനറൽ സീറ്റാണ് വനിതക്ക് നൽകിയത്. ജൂനൈദ്, റാസിക്, ഷാനവാസ്, അർഷാദ്, ജുറൈജ് എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി പത്രികാസമർപ്പണത്തിനെത്തിയത്.

Post a Comment