o മേഘങ്ങളും മഴയും കാടും കാലാവസ്ഥയും വരെ സ്വന്തമായുള്ള ഒരു അദ്ഭുത ഗുഹ
Latest News


 

മേഘങ്ങളും മഴയും കാടും കാലാവസ്ഥയും വരെ സ്വന്തമായുള്ള ഒരു അദ്ഭുത ഗുഹ

 മേഘങ്ങളും മഴയും കാടും കാലാവസ്ഥയും വരെ സ്വന്തമായുള്ള ഒരു അദ്ഭുത ഗുഹ




40 നിലയുള്ള കെട്ടിടം വയ്ക്കാവുന്ന വലിപ്പമുള്ള ആരെയും അമ്പരപ്പിക്കുന്ന ഒരു ഗുഹ

 വിയറ്റ്നാമിലെ സൺ ഡൂങ് ഗുഹ

. മേഘങ്ങളും മഴയും കാടും കാലാവസ്ഥയും വരെ സ്വന്തമായുള്ള ഒരു അദ്ഭുത ഗുഹ. 


1990-ൽ നാട്ടുകാരനായ ഹോ കാൻഹ് മഴയും കൊടുങ്കാറ്റും വന്നപ്പോൾ കയറി നിന്നപ്പോഴാണ് സൺ ഡൂങ് ഗുഹയിലേക്ക് ആധുനിക മനുഷ്യൻ ആദ്യമായെത്തുന്നത്. 

അകത്തു നിന്നപ്പോൾ ഉള്ളിലെ വെള്ളം ഒഴുകുന്നതിൻ്റെ ആരവങ്ങളും കാറ്റിന്റെ ഹുങ്കാരശബ്ദവുമെല്ലാം ഹോ കാൻഹിനെ പേടിപ്പിച്ചു. 

പിന്നെയും ഇരുപതു വർഷത്തോളമെടുത്തു സൺ ഡൂങിന്റെ അദ്ഭുതങ്ങൾ പുറത്തുവരാൻ. 

2009-ൽ സൺ ഡൂങിനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ബ്രിട്ടിഷ് പര്യവേഷകരാണ്  ഒമ്പത് കിലോമീറ്റർ നീളമുള്ള ഗുഹയെ ലോകത്തിന് പരിചയപ്പെടുത്തുന്നു




 സൺ ഡോങ് ഗുഹയ്ക്ക്. ചില ഭാഗങ്ങളിൽ 503 മീറ്റർ വരെ ഉയരമുണ്ട്. വീതി 175 മീറ്റർ വരെയും വരും. ഒന്നിലേറെ 40 നില കെട്ടിടങ്ങളെ ഉള്ളിൽ സുഖമായി ഒളിപ്പിക്കാൻ മാത്രം വലുപ്പമുണ്ട് സൺ ഡോങ് ഗുഹയ്ക്ക്. 

സ്വന്തമായി മേഘങ്ങളും മൂടൽ മഞ്ഞും മഴയുമൊക്കെയായി  ചുരുക്കത്തിൽ സ്വന്തമായി ഒരു കാലാവസ്ഥ തന്നെയുണ്ട് സൺ ഡോങിന്. 

ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള വേനൽക്കാലത്താണ് ഗുഹക്കുള്ളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുക. ഗുഹക്കുള്ളിലൂടെ ഒഴുകുന്ന നദിയിലെയും വെള്ളച്ചാട്ടങ്ങളിലേ ചൂടു നീരുറവകളിൽ നിന്നുമുള്ള നീരാവിയാണ് മേഘങ്ങൾക്കും മഴയ്ക്കും കാരണമാവുന്നത്. ഗുഹക്ക് പുറത്ത് എത്ര ചൂടാണെങ്കിലും തണുത്ത കാലാവസ്‌ഥയാണ് ഈ ഗുഹക്കുള്ളിലുണ്ടാവുക.




നൂറ്റാണ്ടുകൾക്ക് മുമ്പ് സൺ ഡോങിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണിരുന്നു. ഇതോടെ വെളിച്ചവും മഴയുമെല്ലാം നേരിട്ട് ഗുഹക്കുള്ളിലേക്കെത്തി. ഇത് വർഷങ്ങൾകൊണ്ട് ഒരു കാടു തന്നെ ഗുഹക്കുള്ളിൽ വളരാൻ കാരണമായി. വൻ മരങ്ങളും ഇടതൂർന്ന പച്ചപ്പും ഇന്ന് സൺ ഡോങിന്റെ ചില ഭാഗങ്ങളിലുണ്ട്? മീറ്ററോളം ഉയരത്തിലുള്ള ചുണ്ണാമ്പുകൽ പുറ്റുകളും ഈ ഗുഹക്കുള്ളിലുണ്ട്. ലോകത്ത് തന്നെ ഇത്തരം ചുണ്ണാമ്പുകൽ പുറ്റുകളിൽ ഏറ്റവും ഉയരം കൂടിയവയാണിത്.




വിയറ്റ്നാമിലെ ഫോങ് നാ കെ ബാങ് ദേശീയ പാർക്കിലാണ് സൺ ഡോങ് ഗുഹയുള്ളത്. ക്വാങ് ബിൻഹ് പ്രവിശ്യയിലാണിത്. ഒക്സാലിസ് അഡ്വഞ്ചർ എന്ന കമ്പനിക്ക് മാത്രമാണ് ഈ ഗുഹക്കുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാൻ ഔദ്യോഗിക അനുമതിയുള്ളത്

 ഓരോ വർഷവും ഗുഹക്കുള്ളിലേക്ക് നിശ്‌ചിത എം സന്ദർശകർക്കു മാത്രമാണ് അനുമതി

ഡോങ് ഹോയ് വിമാനത്താവളത്തിലേക്ക് ഹാനോയ്, ഹോ ചി മിൻ സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പ്രതിദിന വിമാന സർവീസുകളുണ്ട്. റെയിൽ മാർഗത്തിലൂടെയും ഡോങ് ഹോയിലേക്ക് എത്താനാവും. ഒക്സാലിസിന്റെ ഓഫീസ് ഫോങ് നാ ഗ്രാമത്തിലാണുള്ളത്. 



Post a Comment

Previous Post Next Post