പള്ളൂരിൽ മെഗാ മെഡിക്കൽ കേമ്പ് നടത്തി
മാഹി: ഗ്രാമസേവ ചാരിറ്റബിൾ ട്രസ്റ്റ് പള്ളൂരും ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ശനിയാഴ്ച ആലി സ്ക്കൂളിൽ നടത്തിയ ക്യാമ്പിൽ ട്രസ്റ്റ് പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ എംഡി പ്രദീപൻ കൂവ്വ, മലബാർ മെഡിക്കൽ കോളേജ് പിആർഓ, മാർക്കറ്റിംഗ് രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.ഫൽഗുണൻ സ്വാഗതവും എൻ.കെ. ഗണേഷൻ നന്ദിയും പറഞ്ഞു.
കാർഡിയോളജി, ഗൈനക്കോളജി, അസ്ഥി രോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഷുഗർ, ഈസിജി., പ്രഷർ എന്നീ ലാബ് പരിശോധനയും ഉണ്ടായി.

Post a Comment