മാഹി ആനവാതുക്കൽ വേണുഗോപാലാലയം ഏകാദശി ഉത്സവം 25നു കൊടിയേറും
മാഹി ആനവാതുക്കൽ വേണുഗോപാലാലയം ഏകാദശി ഉത്സവം 25നു കൊടിയേറും. 24നു വൈകിട്ട് പ്രസാദശുദ്ധി ചടങ്ങ് നടക്കും. 25നു വൈകിട്ട് ആറിനു ദീപാരാധനയ്ക്ക് ശേഷം കൊടിയേറും.
. തുടർന്ന് സംഗീതജ്‌ഞൻ യു. ജയൻ നയിക്കുന്ന പഞ്ചകീർത്തന ആലാപനം നടക്കും. പുതിയപുരയിൽ തറവാട്ടിൽ നിന്നു കളഭം വരവ് ചടങ്ങും നടക്കും. 26നു വൈകിട്ട് 7നു മഞ്ചക്കൽ ശ്രീനാരായണ മഠത്തിൽ നിന്നു ദേശവാസികളുടെ കാഴ്ച വരവ് നടക്കും.
തുടർന്ന് കൈകൊട്ടികളി, 27നു വൈകിട്ട് 7നു അഴിയൂർ കുന്നും മഠത്തിൽ കളരി ഭഗവതി ക്ഷേത്രത്തിൽ നിന്നും 28നു വളവിൽ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും 29നു ചെറിയത്ത് മണ്ടോള ക്ഷേത്രത്തിൽ നിന്നും 30നു കരുവയൽ ദേശത്ത് നിന്നും കാഴ്ച വരവ് നടക്കും.
ഡിസംബർ ഒന്നിനു ഏകാദശി നാളിൽ വൈകിട്ട് 5.30നു രഥോത്സവം ആരംഭിക്കും. നഗര പ്രദക്ഷിണത്തിനു ശേഷം രാത്രി ക്ഷേത്രത്തിൽ തിരിച്ച് എത്തും. രണ്ടിനു രാവിലെ 6.30 നു ക്ഷേത്ര കുളത്തിൽ അഷ്ട മംഗല്യ കാഴ്ചയോടെ ആറാട്ട് ഉത്സവം നടക്കും.
തുടർന്ന് ഉത്സവം കൊടിയിറക്കം

Post a Comment