o എക്സൽ പബ്ലിക് സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
Latest News


 

എക്സൽ പബ്ലിക് സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

 എക്സൽ പബ്ലിക് സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു



മാഹി: എക്സൽ പബ്ലിക് സ്‌കൂൾ കായികമേള എക്സലഗോൺസ് തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എ ടീം ഫീൽഡിങ്ങ് കോച്ച് മസർ മൊയ്തു ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ ഹെഡ് ഗേൾ നമ്രത.വി.അനിൽ സ്വാഗതവും ഹെഡ് ബോയ് റിഷാൻരാജ് നന്ദിയും പറഞ്ഞു. സ്പോട്‌സ് വൈസ് ക്യേപ്റ്റൻ അബ്ദു്‌ദുൾ ഫത്താഹ് ജസ്‌ഫാൻ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


പി ടി എ പ്രസിഡൻ്റ് കെ.വി കൃപേഷ് സംസാരിച്ചു.ആയിരത്തോളം കുട്ടികൾ പങ്കെടുത്ത മേളയിൽ കുട്ടികളുടെ മാർച്ച് ഫാസ്റ്റ്, എയ്റൊബിക്സ് തുടങ്ങിയവ അരങ്ങേറി.

Post a Comment

Previous Post Next Post