അഴിയൂരിൽ ഐ.എൻ.എൽ , എൽ.ഡി.എഫിനൊപ്പം പ്രചാരണ രംഗത്തുണ്ടാവില്ല.
അഴിയൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂരിൽ എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഐ എൻ എൽ മത്സര രംഗത്തു നിന്ന് പിന്മാറി. എൽ.ഡി.എഫ് മായുള്ള സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ട തിനാൽ അഴിയൂർ പഞ്ചായത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഐ.എൻ.എൽ ബഹിഷ്ക്കരിച്ചു.
വിജയ സാധ്യതയുള്ള സീറ്റ് നൽകണമെന്ന ആവശ്യം എൽ.ഡി.എഫ് തള്ളിയതാണ് കൺവെൻഷനിൽ പങ്കെടുക്കാതെ ഐ.എൻ.എൽ മാറി നിൽക്കാൻ കാരണം.

Post a Comment