പള്ളൂരിൽ ഹോട്ടലിൽ അഗ്നിബാധ -ഫയർ ഫോഴ്സ് തീ അണച്ചു
മാഹി: പള്ളുർ കവലയിൽ ഹോട്ടലിലെ പാചകപ്പുരയിൽ അഗ്നിബാധ - ഇന്നലെ വൈകുന്നേരം ഹോട്ടലിൻ്റെ അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്ന് ഉയർന്ന തീ ജ്വാലകൾ മുകളിൽ കെട്ടിയ ടാർ പായയിലേക്ക് പടർന്നാണ് തീ പിടിച്ചത്. കവലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രകാശ് ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. മാഹി അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ അണച്ചു.സംഭവ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ പുറത്തേക്കോടി രക്ഷപ്പെട്ടു

Post a Comment