കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി
ന്യൂമാഹി: കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ കുറിച്ചിയിൽ കിടാരൻകുന്നിലെ കെ.പി. യൂസഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. വാർഡ് 12 അഴീക്കലിലാണ് മത്സരിക്കുന്നത്.
1980-85 കാലഘട്ടത്തിൽ ഐ.എൻ.എൽ പ്രതിനിധിയായി പഞ്ചായത്ത് അംഗമായിരുന്നു. 2000-05 ഐ.എൻ.എൽ സ്വതന്ത്രനായി പഞ്ചായത്ത് അംഗമായി. 2010-15 ൽ ചവോക്കുന്ന് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു. 2015-20 കാലത്ത് ചവോക്കുന്ന് വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിലും സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. പരിമഠം കോൺഗ്രസ് മന്ദിരം കമ്മിറ്റി ഭാരവാഹിയാണ്. സജീവ പ്രവർത്തകനെന്ന നിലയിൽ മത്സര രംഗത്തേക്ക് പാർട്ടി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അഴീക്കൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അർജുൻ പവിത്രൻ, യു.ഡി.എഫ് സ്ഥാനാർഥി എ.പി.ബഷീർ, ബിജെപി സ്ഥാനാർഥി പി.പി. സജേഷ് എന്നിവരും പത്രിക സമർപ്പിച്ചു.

Post a Comment