*യു.ഡി.എഫ് സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി*
ന്യൂ മാഹി: ന്യൂമാഹി പഞ്ചായത്തിലെ 14 വാർഡുകളിലും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്ന്യൂമാഹി ഡിവിഷനിലേക്കും യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ നോമിനേഷൻ നൽകി. രാവിലെ പെരിങ്ങാടി മമ്മി മുക്കിൽ ചേർന്ന യു.ഡി.എഫ് സർവ്വ സജ്ജം പരിപാടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ശുഹൈബ് സ്ഥാനാർത്ഥികളെ ഹാരമണിയിച്ച് യാത്രയാക്കി. യുഡിഎഫ് ചെയർമാൻ പി സി റിസാൽ, ജനറൽ കൺവീനർ പി പി വിനോദൻ, കോർഡിനേറ്റർ കെ ഹരീന്ദ്രൻ, സുലൈമാൻ കിഴക്കയിൽ, റഹൂഫ് ടി.കെ, മൂസു കൊമ്മോത്ത്, അസ്ക്കർ മധുരിമ, അഫ്സൽ പുന്നോൽ, കവിയൂർ രാജേന്ദ്രൻ, സാജിത്ത് പെരിങ്ങാടി, കോർണിഷ് കുഞ്ഞിമൂസ തുടങ്ങിയവർ സംസാരിച്ചു

Post a Comment