* സ്കൂട്ടറിൽ മദ്യക്കടത്ത്: ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.*
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാഹി റെയിൽവ്വേ സ്റ്റേഷൻ പരിസരത്ത് നടത്തിയ വാഹന പരിശോധനയിൽ മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.
64 കുപ്പികളിലായി 34 ലിറ്റർ മദ്യവുമായാണ് ഉത്തർപ്രദേശിലെ ഖൊരക്പൂർ സ്വദേശി ദേവ്ദിൻ (34 ) എന്നയാളെ അറസ്റ്റ് ചെയ്തത്.
മദ്യം കടത്താൻ ഉപയോഗിച്ച KL.11.AS.5519 Access സകുട്ടറും കസ്റ്റഡിയിൽ എടുത്തു
കോഴിക്കോട് ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്താനായാണ് ഇയാൾ മദ്യം കൊണ്ടു പോകുന്നത്. . എക്സൈസ് റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം , പ്രിവന്റ്റ്റീവ് ഓഫീസർ വിജയൻ.വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദിപ്.സി. വി, അശ്വിൻ.ബി, അഖിൽ കെ . എം , മുഹമദ് അജ്മൽ.പി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ വടകര JFCM കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


Post a Comment