o നവീകരിച്ച മത്സ്യഭവൻ നാടിന് സമർപ്പിച്ചു*
Latest News


 

നവീകരിച്ച മത്സ്യഭവൻ നാടിന് സമർപ്പിച്ചു*

 *നവീകരിച്ച മത്സ്യഭവൻ നാടിന് സമർപ്പിച്ചു*



അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽ കൃഷിഭവന് മുകളിലുണ്ടായിരുന്നപോലീസ് സ്റ്റേഷന് വേണ്ടി വിട്ടു നല്കിയ മത്സ്യഭവൻ കെട്ടിടം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നാടിന് സമർപ്പിച്ചു





2001 ലാണ് മത്സ്യ ഭവൻ കെട്ടിടം ഇവിടെ പ്രവർത്തനമാരംഭിച്ചത്

എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്ന അഴിയൂരിൽ ഒരു പോലീസ് സ്റ്റേഷൻ അനിവാര്യമായതിനെത്തുടർന്ന് താത്ക്കാലികമായി പോലീസ് സ്റ്റേഷന് വേണ്ടി മത്സ്യ ഭവൻ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു

പിന്നീട് ചോമ്പാല പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിത് സ്റ്റേഷൻ അങ്ങോട്ട് മാറിയെങ്കിലും മത്സ്യ ഭവൻ കെട്ടിടം ഒഴിഞ്ഞു തന്നെ  കിടന്നു


തിങ്കളാഴ്ച്ച വൈകീട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ്റെ അധ്യക്ഷതയിൽ നടന്ന സമർപ്പണച്ചടങ്ങിൽ 


വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി  ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ദിൽന ഡി എസ് ,

എ ടി ശ്രീധരൻ, യു എ റഹീം, പി ബാബുരാജ്, വി പി പ്രകാശൻ, കെ എ സുരേന്ദ്രൻ, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല, ഫർസൽ, എന്നിവർ സംസാരിച്ചു

മത്സ്യമേഖല വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ ലീല സ്വാഗതവും, അനുരാഗ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post