പന്തക്കൽ മൊട്ടേമ്മൽ റോഡിലെ അശാസ്ത്രിയ ടാറിംങ്ങ് — ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം
മാഹി: പന്തക്കൽ മൊട്ടേമ്മൽ പ്രദേശത്ത് നടന്നു കൊണ്ടിരുന്ന അശാസ്ത്രിയമായ റോഡ് ടാറിംങ്ങ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ബി.ജെ.പി. പ്രവർത്തകർ ടാറിംങ്ങ് താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധത്തെ തുടർന്ന് മാഹി RA യും PWD എക്സിക്യൂട്ടീവ് എൻജിനീയറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായ് ചർച്ച നടത്തി. ശാസ്ത്രിയമായ രീതിയിൽ തന്നെ ടാറിംങ്ങ് നടത്തുമെന്ന് അധികാരികൾ ഉറപ്പ് നൽകി.
മാസങ്ങൾക്കുമുമ്പ് ടാറിംങ്ങ് നടത്തിയെങ്കിലും പൊട്ടിപൊളിഞ്ഞ നാഗത്താൻകോട്ട–മൊട്ടേമ്മൽ റോഡ് പുനരുദ്ധാരണം ശാസ്ത്രിയമായ രീതിയിൽ തന്നെ നടത്തുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ചർച്ചകൾക്ക് ശേഷം ടാറിംങ്ങ് പുനരാരംഭിച്ചു.

Post a Comment