o ചൊക്ലി ടൌൺ പതിനേഴാം വാർഡിലെ പത്രിക സ്വീകരിച്ചു.
Latest News


 

ചൊക്ലി ടൌൺ പതിനേഴാം വാർഡിലെ പത്രിക സ്വീകരിച്ചു.

 ചൊക്ലി ടൌൺ പതിനേഴാം വാർഡിലെ പത്രിക സ്വീകരിച്ചു.



ചൊക്ലി ഗ്രാമ പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ (ചൊക്ലി ടൌൺ ) മത്സരിക്കുന്ന UDF സ്ഥാനാർഥി മുസ്ലിം ലീഗിലെ ഷെറിൻ ചൊക്ലിയുടെ നാമ നിർദേശ പത്രിക സ്വീകരിച്ചു.നോമിനേഷനിൽ അപാകത ചൂണ്ടികാട്ടി പത്രിക തള്ളണമെന്ന സിപിഎം ആവശ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് RO വാദം കേൾക്കാൻ വെച്ചിരുന്നു.

അഡ്വ : കെ എ ലത്തീഫ് നിയമങ്ങളും ചട്ടങ്ങളും നികത്തിയപ്പോൾ ഹരജിക്കാരന്റെ വാദങ്ങൾ ദുർബലമാവുകയായിരുന്നു.

ഹരജിക്കാരന് വേണ്ടി അഡ്വ : വിശ്വൻ ഹാജരായി. തന്റെ വിജയത്തിൽ ഭയപ്പെടുന്ന എതിർപ്പാർട്ടിക്കാരുടെ കുൽസിത ശ്രമങ്ങൾകേറ്റ തിരിച്ചടിയാണ് പത്രിക സ്വീകരിച്ചതിലൂടെ വ്യക്തമായതെന്ന് സ്ഥാനാർഥി ഷെറിൻ ചൊക്ലി അഭിപ്രായപ്പെട്ടു. UDF പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

Post a Comment

Previous Post Next Post