*റാങ്ക് ജേതാക്കളെ ആദരിച്ചു*.
മാഹി.. പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെയുള്ള ഗോൾഡ് മെഡൽ ജേതാക്കളുടെ പട്ടികയിൽ ഇടം നേടിയ മാഹി കോ-ഓപ്പ്: കോളജിലെ ബിബിഎ ടൂറിസം വിദ്യാർത്ഥിനി പി.കെ.ഫാത്തിമ.,എംബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് റിഷാൽ, ടി.വി. വിവേക് എന്നിവരെ കോളേജ് ആദരിച്ചു..
പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ്, പോണ്ടിച്ചേരി യൂണിവേർസിറ്റി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ: രജീഷ് വിശ്വനാഥൻ എന്നിവർ ആദരവ് സമർപ്പിച്ചു. കോളേജ് മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.സജിത്ത് നാരായണൻ , ചാലക്കര പുരുഷു, ടി.എം.സുധാകരൻ,വൈസ് ചെയർമാൻ എം.കെ.ശ്രീജേഷ്, ആശാലത സംസാരിച്ചു.
പ്രിൻസിപ്പാൾ ഡോ: സി.ജി.ലക്ഷ്മി ദേവി സ്വാഗതവും, അമൽ മിഖേൽ നന്ദിയും പറഞ്ഞു.

Post a Comment