*അഴിയൂർ പഞ്ചായത്തിൽ മുസ്ലീം ലീഗ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു*
അഴിയൂർ:
അഴിയൂർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പാർട്ടി പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ മത്സരിക്കും. അഴിയൂർ ലീഗ് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു.എ. റഹീം ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി. യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ പി പി, മണ്ഡലം ലീഗ് സെക്രട്ടറി ഇ.ടി അയ്യൂബ്,ആയിഷഉമ്മർ , ജലീൽ ടി.സി.എച്ച്, എ.വി. അലി, ഹാരിസ് മുക്കാളി, പി.കെ. കാസിം എന്നിവർ സംസാരിച്ചു.
സ്ഥാനാർത്ഥികൾ: ഒന്നാം വാർഡ് (പൂഴിത്തല ]: സാജിദ് നെല്ലോ ളി,
രണ്ടാം വാർഡ് (ചുങ്കം നോർത്ത് ]:സൈബുന്നിസ
എട്ടാം വാർഡ് (കോറോത്ത് റോഡ് ]: ഫഉസിയ ചാത്തൊത്ത് .
ഒമ്പതാം വാർഡ് ( ചിറയിൽ പീടിക ]: ശ്യാമള
പത്താം വാർഡ്‌പ്രനാട]: വഫ ഫൈസൽ .
പത്തൊമ്പതാം വാർഡ് (ചുങ്കം സൌത്ത് ] പി.പി. റഹീം .
ഇരുപതാം വാർഡ് (അഞ്ചാംപീടിക ]: നവാസ് നെല്ലോളി .

Post a Comment