കലാഗ്രാമത്തിൽ ഇമ്മാനുവൽ മെറ്റിൽസിന്റെ ചിത്രപ്രദർശനം തുടങ്ങി
ന്യൂമാഹി: ചിത്രകാരിയും ബഹുഭാഷാകവിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഇമ്മാനുവൽ മെറ്റിൽസിന്റെ - ദി സ്പ്രിങ്ങ് വിത്തിൻ നെവർ എൻഡ്സ് - എന്ന ചിത്രപ്രദർശനം തുടങ്ങി. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ തുടങ്ങിയ ചിത്രപ്രദർശനം
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി മുഖ്യാതിഥിയായി. ഓയിലിലും ജലച്ചായത്തിലും തീർത്ത ചിത്രങ്ങൾ പ്രകൃതിയെ അതീന്ദ്രിയമായി സമീപിക്കുന്നവയാണ്. 30-ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
സി.പി. സനലിൻ്റെ ആഷ്ട്രേ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം പ്രദീപ് ചൊക്ലിക്ക് നൽകി പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ പ്രശാന്ത് ഒളവിലം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വി.മനോജ് പുസ്തക പരിചയം നടത്തി. ഡോ. രാ പ്രസാദ്, ഇമ്മാനുവൽ മെറ്റിൽസ്, ചെറുകഥാകൃത്ത് സി.പി. സനൽ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 26 ന് സമാപിക്കും.

Post a Comment