,*മാഹി മേഖലാതല സ്കൂൾ ശാസ്ത്രമേള നവംബർ 25 നു ആരംഭിക്കും.*
മാഹി: മാഹി വിദാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേഖലാതല സ്കൂൾ ശാസ്ത്രമേള നവംബർ 25, 26 27 തിയ്യതികളിൽ നടക്കും.
മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ത്രിദിന ശാസ്ത്രമേളക്ക് ആതിഥ്യമരുളും.
മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ശാസ്ത്ര മേളയിൽ മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള മുന്നൂറ്റമ്പതോളം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും.

Post a Comment