യോഗാചര്യ കെ. കെ ഉണ്ണികൃഷ്ണന് ഭാരത് സേവാ പുരസ്‌കാരം.
യോഗാ പ്രചാരണ രംഗത്തെ മികച്ച പ്രവർത്തന ത്തിന് ഭാരത് സേവാ സമാജിന്റെ (ബി. എസ്. എസ് ) ഈ വർഷത്തെ പുരസ്കാരത്തിന് യോഗാചാര്യ കെ. കെ ഉണ്ണികൃഷ്ണൻ അർഹനായി. പരമഹംസ പരിപ്രാജകാചാര്യ സ്വാമി സദാനന്ദസരസ്വതിയുടെ ശിഷ്യനാണ് അഴിയൂർ സ്വദേശിയായ കെ. കെ ഉണ്ണികൃഷ്ണൻ. നാൽപതു വർഷക്കാലത്തോളം സുൽത്താനെയ് റ്റ് ഓഫ് ഒമാനിലെ മസ്കറ്റ് ൽ ആയിരുന്നു പ്രവർത്തനം.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവാ സമാജ് അഖിലേന്ത്യാ ചെയർമാൻ ബി. എസ് ബാലചന്ദ്രനിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി.കഴിഞ്ഞ മാസം മഹാ കവി കുട്ടമത്ത് സംസ്കൃതി കേന്ത്രം യോഗാരത്നം പുരസ്‌കാരം നൽകി കെ. കെ ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു

Post a Comment