*നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ പോലീസിനും ഭയമോ*
മാഹി: പൊതുജനങ്ങൾക്ക് സഞ്ചരിക്കേണ്ട ഫുട്പാത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നു, ഈ അനധികൃത പാർക്കിംഗ് മൂലം സ്ലാബുകൾ പൊട്ടുന്നത് നിത്യസംഭവം,
പലതവണ ഫുട്പാത്തിൻ്റെ സ്ലാബുകൾ മാറ്റിയിട്ടും പാർക്കിംഗ് നിർബാധം തുടരുകയാണ്.
ആശുപത്രി ജംഗ്ഷൻ മുതൽ പൂഴിത്തല വരെയുള്ള
ഫുട്പാത്തിലാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള അനധികൃത
പാർക്കിംഗ് .
സ്ത്രീകളും, പ്രായമായവരും,
വിദ്യാർത്ഥികളുമടക്കം നടക്കേണ്ട വഴിയിൽ വാഹനം പാർക്ക് ചെയ്യുന്നത് കാരണം കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടി വരുന്നു
ഇത് അപകടം ക്ഷണിച്ചു വരുത്തുകയാണ്
എന്നാൽ നാഴികക്ക് നാല്പത് വട്ടം ഇത് വഴി സഞ്ചരിക്കുന്ന പോലീസാവട്ടെ ഈ ഭാഗത്തെത്തുമ്പോൾ ഞങ്ങളൊന്നും കണ്ടിട്ടില്ല എന്ന മട്ടിൽ മുഖം തിരിക്കുകയാണ്.
സ്പോട്ട് ഫൈൻ സംവിധാനവും ,വീൽ ലോക്കിംഗ് സംവിധാനവും കയ്യിലുള്ള പോലീസിന് ഈ വഴിമുടക്കിനെതിരെ ഈ നിയമം പ്രയോഗിക്കുവാൻ സാധിക്കാത്തതെന്താണ് എന്നാണ് നാട്ടുകാരുടെ ചോദ്യം
കടമുതലാളിമാരുടെയും, കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെയും വാഹനങ്ങളാണിതിലേറെയും.
വഴിമുടക്കിയുള്ള പാർക്കിംഗുമായി ബന്ധപ്പെട്ട് നാട്ടുകാരും കടക്കാരുമായി നിരന്തരം തർക്കങ്ങളും ഉടലെടുക്കുന്നുണ്ട്.
ഏതായാലും അനധികൃത പാർക്കിംഗിൻ്റെ ഫോട്ടോയും വീഡിയോയും സഹിതം നാട്ടുകാരിൽ നിന്നും ഒപ്പുശേഖരണം നടത്തി പുതുച്ചേരിയിലെ ബന്ധപ്പെട്ട മന്ത്രിക്കും , ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നല്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടിലെ എതാനും ചെറുപ്പക്കാർ

Post a Comment