o പ്രവാസി ക്ഷേമ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.
Latest News


 

പ്രവാസി ക്ഷേമ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.

 *പ്രവാസി ക്ഷേമ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.*




മാഹി: പ്രവാസികൾക്കായി ക്ഷേമ ബോർഡും   പെൻഷൻ പദ്ധതിയും പോണ്ടിച്ചേരി, മാഹി മേഖലകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവർണർ  കൈലാസനാഥിന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

പുതുച്ചേരിയിലെ ആയിരക്കണക്കിന് നിവാസികൾ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നു. പിന്നീട് അവർ പ്രവാസി ജീവിതം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്ഥിരമായ വരുമാനമില്ല, ഉപജീവനത്തിനായി പുതിയ ജോലി ആരംഭിക്കുന്നതിനുള്ള പ്രശ്നങ്ങൾ, ജീവിതശൈലിയിലെ രോഗങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവർ നേരിടുന്നു. മുൻ സർക്കാരുകൾ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല, 


പ്രവാസികളുടെ സുരക്ഷയ്ക്കും സാമൂഹ്യക്ഷേമത്തിനും ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മാഹി മണ്ഡലം ബിജെപി ആവശ്യപ്പെട്ടുകൊണ്ടാണ് ഗവർണർക്ക് നിവേദനം നൽകിയത് . മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അംഗവളപ്പിൽ ദിനേശൻ മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ എന്നിവർ പങ്കെടുത്തു.




Post a Comment

Previous Post Next Post