o പുഴയോര നടപ്പാതയുടെ കൈവരി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു
Latest News


 

പുഴയോര നടപ്പാതയുടെ കൈവരി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു

 പുഴയോര നടപ്പാതയുടെ കൈവരി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു




മാഹി : പുഴയോര നടപ്പാതയുടെ കൈവരി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. ഏറെ വിനോദസഞ്ചാരികൾ എത്തുന്ന മാഹി പുഴയോര നടപ്പാതയുടെ

 മഞ്ചക്കൽ ഭാഗത്തെ കൈവരികളാണ് തകർന്നു കിടക്കുന്നത്. മാഹി കാണാൻ എത്തുന്ന വിനോദസഞ്ചാരികളും, രാവിലെയും വൈകുന്നേരവും വ്യായാമത്തിന് എത്തുന്ന തദ്ദേശീയരും നിരന്തരം സഞ്ചരിക്കുന്ന ഇടമാണ് പുഴയോര നടപ്പാത. കൈവരി നഷ്ടപ്പെട്ട ചിലയിടങ്ങളിൽ പകരം ഇരുമ്പ് കമ്പികൾ കെട്ടി ഉറപ്പിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും കൈവരി ഇല്ല. ഇതുവഴി പോകുന്നവർ അബദ്ധത്തിൽ കൈവരിയില്ലാത്ത ഭാഗത്തുകൂടി വീഴുകയാണെങ്കിൽ പുഴ വെള്ളത്തിലാണ് പതിക്കുക. ഒറ്റപ്പെട്ട സഞ്ചാരികൾ ആണെങ്കിൽ അവർ വീണത് ആരും അറിയാനും ഇടയില്ല.വെള്ളത്തിൽ വീണയാൾ രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്. ഒരു അപകടം സംഭവിച്ചതിനുശേഷം സുരക്ഷയെക്കുറിച്ച് ഓർക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അപകടം ഉണ്ടാവാതിരിക്കാൻ ശ്രമിക്കുന്നത്. ആയതിനാൽ അധികൃതരുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ഇവിടെ പതിയണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Post a Comment

Previous Post Next Post