o ബി ജെ പി പ്രവർത്തകൻ്റെ വീടാക്രമിച്ച സി പി എം പ്രവർത്തകർക്ക് മൂന്ന് കൊല്ലം കഠിന തടവും പിഴയും
Latest News


 

ബി ജെ പി പ്രവർത്തകൻ്റെ വീടാക്രമിച്ച സി പി എം പ്രവർത്തകർക്ക് മൂന്ന് കൊല്ലം കഠിന തടവും പിഴയും

 *ബി ജെ പി പ്രവർത്തകൻ്റെ വീടാക്രമിച്ച സി പി എം പ്രവർത്തകർക്ക് മൂന്ന് കൊല്ലം കഠിന തടവും പിഴയും*



മാഹി: ബിജെപി പ്രവർത്തകനായ  ചാലക്കര അംബേദ്ക്കർ സ്കൂളിന് സമീപത്തെ ഗോകുലത്തിൽ കെ കെ സജേഷിൻ്റെ വീട്  ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർക്കുകയും  ചെയ്ത കേസിലാണ് സി പി എം പ്രവർത്തകരായ 11 പേർക്ക് 3 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചത്


സി പി എം പ്രവർത്തകരായ ചാലക്കര കുഞ്ചിംവീട്ടിൽ സമദ് (47) , പള്ളൂർ ചിരികണ്ടോത്ത് മീത്തൽ വീട്ടിൽ നിവിൻ സി@ കുട്ടൻ (25), പള്ളൂർ   ചിരികണ്ടോത്ത് മീത്തൽ വീട്ടിൽ നിതിൻ സി  26), പള്ളൂർ തയ്യുള്ള പറമ്പത്ത് വീട്ടിൽ ഷൈജു ടി പി (37),അറവിലകത്ത് പാലം കുഞ്ഞിപ്പറമ്പത്ത് 

 അരുൺ@ചിക്കു (25),

പള്ളൂർ കുന്നുംപുറത്ത് 

രാഹുൽ കെ പി (25) 

പള്ളൂർ മുക്കുവൻപറമ്പത്ത് കോളനി രജീഷ് കെ (40), പെരുമുണ്ടേരി കെ പി ഹൗസിൽ കനകൻ @ സജീവൻ (45), പുന്നോൽ ശ്രീ നാരായണ മഠത്തിന് സമീപം ആനന്ദഭവനിൽ കെ വി രമിത്ത് (32), പുന്നോൽ ശ്രീ നാരായണ മഠത്തിന് സമീപം "സരയൂ " വിൽ രോഹിത്ത് (30), പുന്നോൽ മണിയൂർ വയലിൽ പുത്തൻപുരയിൽ റിജീഷ് പി പി @ റെജി (32) എന്നിവർക്കെതിരെയാണ് മാഹി ജില്ലാ മജിസ്ട്രേറ്റ് ബി റോസ്ലിൻ ശിക്ഷ വിധിച്ചത്


2020 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്


പള്ളൂർ എസ് ഐ ആയിരുന്ന സെന്തിൽ കുമാറാണ് കേസന്വേഷിച്ചത്

പി കെ വത്സരാജാണ് പബ്ളിക്ക് പ്രോസിക്യൂട്ടർ

പ്രതിഭാഗത്തിന് വേണ്ടി അഡ്വ വിശ്വൻ ഹാജരായി

Post a Comment

Previous Post Next Post