ചതുർദിന ഫ്ളേവേഴ്സ് ഫിയസ്റ്റ ആരംഭിച്ചു
മാഹി : സബർമതി ഇന്നൊവേഷൻ & റിസർച്ച് ഫൌണ്ടേഷൻ ഒരുക്കിയ ഭക്ഷ്യ മേളയും കലാ വിരുന്നുമായ ചതുർദിന ഫ്ളേവേഴ്സ് ഫിയസ്റ്റ ആരംഭിച്ചു
മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു
വിവിധ സ്റ്റാളുകൾ, പാചക മത്സരങ്ങൾ, ഓട്ടോ ഏക്സ്പോ, വിപണന സ്റ്റാളുകൾ, നഴ്‌സറി എന്നിവ ഒരുക്കിയിരുന്നു
മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ മുഖ്യഭാഷണം നടത്തി. . ഷഫ്ഷാൻ, ഡോ.വി.കെ. വിജയൻ, കല്ലാട്ട് പ്രേമൻ, ജയിംസ് സി.ജോസഫ് എന്നിവർ സംസാരിച്ചു. പി.സി.ദിവാനന്ദൻ സ്വാഗതം പറഞ്ഞു.
ചെണ്ടമേളത്തിന് ശേഷം നിരവധികുട്ടികൾ അണിനിരന്ന സ്വാഗത ഗാനത്തോടെയാണ് മേളക്ക് തുടക്കമായത്. ശാസ്ത്രീയ നൃത്തം, കളരിപ്പയറ്റ്, നൃത്തം, ബോഡി ഷോ, മാജിക് ഷോ എന്നിവയുമുണ്ടായി.. നവംബർ 7 ന് വൈകു: 4 മണിക്ക് ബിരിയാണി പാചക മത്സരം 6 മണിക്ക് നൃത്ത നൃത്ത്യങ്ങൾ, 7 മണിക്ക് സാംസ്കാരിക സമ്മേളനം, 7.30 ന് ഡാൻസ് നൈറ്റ് എന്നിവയുണ്ടാവും. നവംബർ 8 ന് വൈകു. 4 മണിക്ക് ഇലയട പാചക മത്സരം, 4.30 ന് മൈലാഞ്ചിയിടൽ മത്സരം 6 മണിക്ക് നൃത്ത നൃത്തങ്ങൾ, 7 മണിക്ക് സാംസ്കാരിക സമ്മേളനം 7.30 ന് കുട്ടികളുടെ ഫാഷൻ ഷോ മത്സരം, 8 മണിക്ക് ഫാഷൻ ഷോ എന്നിവയും നവംബർ 9 ന് വൈകു: 4 മണിക്ക് കപ്പ പുഴുക്ക് പാചക മത്സരം, 6 മണിക്ക് നൃത്ത നൃത്ത നൃത്യങ്ങൾ, 7 മണിക്ക് സമാപന സമ്മേളനം തുടർന്ന് നറുക്കെടുപ്പും സമ്മാനദാനവും ഉണ്ടാവും. 7.45 ന് മ്യൂസിക്കൽ ബാൻഡും അരങ്ങേറും.

Post a Comment