*കുടുംബ സംഗമവും, വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി*
മാഹി: മറൈനേർസ് അസ്സോസിയേഷൻ ഓഫ് മലബാറിൻ്റെ വാർഷിക പരിപാടിയുടെ ഭാഗമായി കുടുംബ സംഗമവും , വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. സംഘടനാ പ്രസിഡണ്ട് എൻ ജയരാജിൻ്റെ അധ്യക്ഷതയിൽ മുതിർന്ന അംഗം എൻ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
സി പി കമലാക്ഷൻ , ജയരാജൻ, ജോർജ് ഡിക്രൂസ്,
പ്രീത പ്രദീപ്, ജൂലി ഷെല്ലി എന്നിവർ ആശംസകളർപ്പിച്ചു
തുടർന്ന് കലാപരിപാടികൾ അരങ്ങേറി
സിക്രട്ടറി ശിവകുമാർ സ്വാഗതവും, വി എൻ സുന്ദരേശൻ നന്ദിയും പറഞ്ഞു
മത്സര വിജയികൾക്കുള്ള സമ്മാനദാനം എൻ ജയരാജൻ നിർവ്വഹിച്ചു

Post a Comment