മയ്യഴി മേളം സ്കൂൾ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങൾ 23 ന് ചാലക്കരയിൽ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന 'മയ്യഴി മേളം സ്കൂൾ കലോത്സവത്തിലെ ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 23 ന് രാവിലെ 9 മണി മുതൽ ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ആറു വിഭാഗങ്ങളിലായി കളറിംഗ്, ജലഛായം, കാർട്ടൂൺ, കഥാരചന, കവിതാരചന, ഉപന്യാസം എന്നീ രചനാ മത്സരങ്ങൾക്കു പുറമെ പ്രസംഗ മത്സരവുമാണ് നടക്കുക. രചനാ മത്സരത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ പി.കെ.ഗോപിനാഥൻ നിർവ്വഹിക്കും. സ്റ്റേജിന മത്സരങ്ങൾ നവംബർ 29, 30 തീയ്യതികളിൽ പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Post a Comment