ക്ലെയിം ചെയ്യാനാവാത്ത നിക്ഷേപങ്ങൾ തിരിച്ചെടുക്കാൻ അവസരം: പ്രത്യേക ക്യാമ്പ് 21 ന് മാഹിയിൽ
മാഹി:ദീർഘകാലമായി അവകാശപ്പെടാനാവാത്ത ബാങ്ക് നിക്ഷേപങ്ങൾ ഇൻഷുറൻസ് നിക്ഷേപങ്ങൾ, ലാഭവിഹിതം, മ്യൂച്ചൽഫണ്ട് ബാലൻസുകൾ, പെൻഷനുകൾ എന്നിവ ഉടമകൾക്കോ നിയമപരമായ അവകാശികൾക്കോ കൈമാറുന്നതിനുള്ള ഒരു പ്രത്യേക ക്യാമ്പ് നവംബർ 21 ന് മാഹിയിലെ തീർത്ഥ ഇൻ്റർനാഷനൽ ഹോട്ടലിൽ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റർ ഡി.മോഹൻ കുമാർ നിർവ്വഹിക്കും. പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയും ഉടമകളെയോ അവരുടെ നിയമപരമായ അവകാശികളെയോ അവരുടെ അവകാശപ്പെ ടാത്ത സാമ്പത്തിക ആസ്തികൾ വീണ്ടെടുക്കാൻ സഹായിക്കുകയുമാണ് ക്യാമ്പിൻ ലക്ഷ്യം. ബാങ്കിലെ അവകാശപ്പെടാത്ത നിക്ഷേപങ്ങളിലെ തുക ആർ.ബി.ഐ യുടെ ഡി.ഇ.എഫ് ഫണ്ടിലേക്ക് മാറ്റുന്നുണ്ട്. അത്തരം അകൗണ്ടുകളുടെ വിശദാംശങ്ങൾ ബാങ്കിന്റെ លេখ যখী RBI UDGAM (udgam.rbi.org.in) വഴിയോ ക്ലെയിം ചെയ്യാവുന്നതാണ്. ബാങ്കിംഗ് മേഖല, ഇൻഷറൻസ് മേഖല, ധനകാര്യ മേഖല മറ്റ് അനുബന്ധ മേഖലകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ ക്യാമ്പിൽ പങ്കെടുക്കുന്നതാണ്.
പൊതുജനങ്ങൾ അവരുടെ ശരിയായ തിരിച്ചറിയൽ രേഖകളും തെളിവുകളും സഹിതം ക്യാമ്പിൽ പങ്കെടുത്ത്, ക്ലെയിം ചെയ്യാനാവാത്ത തുകകൾ വീണ്ടെടുക്കാൻ ഈ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് മാഹി ഇന്ത്യൻ ബാങ്ക് അധിക്യതർ അറിയിച്ചു

Post a Comment