*മാഹി കോളേജ്: 17 ഓളം സ്വർണ്ണ മെഡലുകളോടെ ഒന്നാം സ്ഥാനത്ത്*
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ 2021 മുതലുള്ള റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ വിവിധ വിഷയങ്ങളിലായി സ്വർണ്ണ മെഡലുകളോടെ 17 ഓളം റാങ്കുകൾ കരസ്ഥമാക്കി മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് അക്കാദമിക മേധാവിത്വം നിലനിർത്തി കൊണ്ട് അഫിലിയേറ്റഡ് കോളേജുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സൗരവ്.റ്റി (ബി.എ ഇക്കണോമിക്സ്-2021),
ശ്രിധിന.എ.കെ (ബി.എസ്.സി സുവോളജി - 2021), ആതിര.കെ.റ്റി (ബി.എ.മലയാളം - 2021), ദിയ കിഷോർ (ബി.എസ്.സി ബോട്ടണി - 2022), മയൂരി.എ.പി (ബി.എ മലയാളം - 2022), ഹന ഫാത്തിമ (ബി.എസ്.സി കെമിസ്ട്രി - 2022), അനുശ്രീ ശശീന്ദ്രൻ (എം.എ ഹിന്ദി - 2022), ലന.കെ (ബി.എ.ഹിന്ദി - 2022), അൻജിത.ആർ.ഡി (ബി.എസ്.സി ബോട്ടണി -
2023), ഫാത്തിമ ഷെറിൻ വി.എം (ബി.എസ്.സി സുവോളജി - 2023), ഐശ്വര്യ പ്രസാദ് (ബി.എ.മലയാളം - 2023), ടി.അനശ്വര (ബി.എ ഹിന്ദി - 2023), ധനശ്രീ.പി (ബി.എ. മലയാളം - 2024), എന്നിവരാണ് പോണ്ടച്ചേരി യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.
ചാരുത ഭാസ്ക്കരൻ (എം.എസ്.സി പ്ലാൻ്റ് സയൻസ് - 2021), അഷിത സുരേഷ് (എം.എസ് സി ബോട്ടണി - 2022), അശ്വനി.പി (എം.എസ്.സി ബോട്ടണി - 2023), അനഘ ശശി (എം.എസ്.സി ബോട്ടണി - 2024) എന്നിവർ ജസ്റ്റീസ് രാമലിംഗം സ്വർണ്ണ മെഡലും കരസ്ഥമാക്കി.

Post a Comment