o കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ*
Latest News


 

കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ*

 *കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ സമുചിതമായി ഭക്തി പുരസ്സരം കൊണ്ടാടും

17 ന് വൈകുന്നേരം 6.30:

മണ്ഡല മഹോത്സവം

ഉദ്ഘാടനം  എറണാകുളം നിത്യ നികേതന ആശ്രമം സ്വാമിനി ശബരിചിന്മയ് നിർവഹിക്കും.


ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഭജന സങ്കീർത്തനങ്ങളും ഭക്തിഗാന നിശകളുമൊക്കെയായി ഈ മണ്ഡാലകാലവും പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നു.


ഡിസംബർ 6ന് വൈകിട്ട് ശ്രീ ധർമ്മശാസ്ത‌ാ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജ,ഡിസംബർ 9 ന്

 വൃശ്ചിക മാസത്തിലെ ആയില്യം ആഘോഷം,ഡിസംബർ 10 ന് കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും ഡിസംബർ 25 ന് മണ്ഡല വിളക്കോട് കൂടി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലം മഹോത്സവം സമാപിക്കും.

ഈ കഴിഞ്ഞ ആഗസ്‌ത്‌ മാസം ക്ഷേത്രത്തിൽ വെച്ച് നടന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിൽ കണ്ട പ്രശ്‌ന പരിഹാര കർമ്മങ്ങൾ ഈ മണ്ഡല മഹോത്സവത്തോടു കൂടി ആരംഭിക്കുകയാണെന്നും അതിന്റ ഭാഗമായി നവംബർ 23ന് മഹാഗണപതി ഹോമം,മഹാമൃത്യുഞ്ജയഹോമം ഭഗവതിസേവ എന്നിവയുമുണ്ടാവും 


Post a Comment

Previous Post Next Post