o പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ 14ന് മാഹിയിൽ
Latest News


 

പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ 14ന് മാഹിയിൽ

 പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ 14ന് മാഹിയിൽ

   


മയ്യഴി: പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ വെള്ളിയാഴ്ച മാഹിയിലെത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. സ്പീക്കർ ആർ. ശെൽവവും ലഫ്. ഗവർണ്ണർക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.രാവിലെ ഒമ്പതിന് ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല ശിശുദിനാഘോഷം ലഫ്. ഗവർണ്ണർ ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ഒ.പി. ഡിപ്പാർട്ട്മെൻ്റിൻ്റെ കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനവും 10.15ന് പഞ്ചകർമ്മ ആൻ്റ് ഫിസിയോതെറാപ്പി യൂണിറ്റിന്റെ നിർമ്മാണത്തിന് തറക്കല്ലിടലും ലഫ്. ഗവർണ്ണർ നിർവ്വഹിക്കും. രാവിലെ 11:45 മാഹിയിൽ മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജിന്റെ ഉദ്ഘാടനവും 12ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അടുക്കള ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കും. 12:15 ന് മാഹിയിൽ എസ്.പി ഓഫീസ് കം റസിഡൻസ് ആൻഡ് വിഐപി സ്യൂട്ട് നിർമ്മാണത്തിന് തറക്കല്ലിടലും ലഫ്.ഗവർണ്ണർ നിർവ്വഹിക്കും.ഉച്ചയ്ക്ക് 12:30 ന് മാഹിയിലെ വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ഗുണഭോക്താക്കൾക്കുള്ള വാർധക്യ, അഗതി പെൻഷൻ വിതരണം മാഹി ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും.മാഹി മേഖലയിൽ സർവേ വകുപ്പ്, ആധുനിക ഡിജിറ്റൽ ഭൂമി സർവേ പരിപാടിക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2:30 മുതൽ 3:30 വരെ റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെ സെൻട്രൽ ഹാളിൽ വകുപ്പ് തല അവലോകന യോഗവും നടക്കും.3:30 ന് മാഹി പോലീസ് ടീമും മാഹിയിലെ യുവാക്കളുടെ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനവും ലഫ്.ഗവർണ്ണർ നിർവ്വഹിക്കും.

Post a Comment

Previous Post Next Post