*കനീസ പള്ളി പെരുന്നാളിന് നാളെ തുടക്കം കുറിക്കും*
*സിമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.*
വിശുദ്ധ അമ്മത്യേസ്യാ പുണ്യവതിയുടെ ചരമദിനമായ ഇന്ന് വൈകീട്ട് ദേവാലയത്തിൽ ദിവ്യപൂജയും, സിമിത്തേരിയിൽ പരേതാത്മാക്കൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകളും നടന്നു.
റെക്ടർ ഫാ: സെബാസ്റ്റ്യൻ കരേക്കാട്ടിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്
സഹവികാരിമാരും ആവില, ക്ലൂണി കോൺവെന്റുകളിലെ സിസ്റ്റേഴസും സന്നിഹിത രായിരുന്നു. ഇടവക ജനവും ചടങ്ങിൽ പങ്കെടുത്തു.
മാഹി അമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ ആരംഭം കുറിക്കും നാളെ മുതൽ 22-ാം തീയ്യതി വരെയാണ് തിരുനാൾ ആഘോഷങ്ങൾ നീളുന്നത്. നാളെ രാവിലെ 11.30 ന്
റെക്ടർ ഫാ: സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ
ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക പള്ളി അങ്കണത്തിൽ ഉയർത്തും. കൃത്യം 12 മണിക്ക് ദേവാലയ മണികളുടേയും, മുൻസി പ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിക്കും.
തീർഥാടകർക്ക് തിരുസ്വരൂപത്തിൽ പൂമാലകൾ അർപ്പിക്കുവാനും, മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. വൈകിട്ട് 6ന് ഡോ.ജെറോം ചിങ്ങ ന്തറയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും, നൊവേനയും ഉണ്ടാകും18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും - 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം



Post a Comment