*മുസ്ലിം യൂത്ത് ലീഗ് : ഇംദാദ്' കാമ്പയിന് പുതുച്ചേരിയിൽ തുടക്കം*
മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രവർത്തന ഫണ്ട് ഇംദാദ് കാമ്പയിൻ്റെ പുതുച്ചേരി സംസ്ഥാനതല ഉദ്ഘാടനം കെ.പി.മുഹമ്മദ് സൈതൂനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി കൊണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗിനെ രാജ്യത്തെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാക്കുവാനും അതിജീവന രാഷ്ട്രീയത്തിന് കരുത്ത് പകരുവാനും ഈ കാമ്പയിൻ സഹായകമാകുമെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ടി.കെ.റഷീദ്, ജുഗ്നി മുഹമ്മദലി, പോക്കർ സാഹിബ്, സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻ്റ് അബൂദാർ മൊയ്തീൻ, ജനറൽ സെക്രട്ടറി സമീൽ കാസിം, ട്രഷറർ മുഹമ്മദ് റിബായ്, പുതുച്ചേരി യുനിവസിറ്റി പ്രസിഡന്റ് മിതിലാജ് മാഹീ, മുഫീദ്, അൻശിദ്, ജാസിർ, ദാരിയ, ഷിഫാന, സൂര്യ എന്നിവർ സംബന്ധിച്ചു.

Post a Comment