o ഇൻസ്പെക്ടർ എൻ. ഹേമചന്ദ്രൻ വിരമിക്കുന്നു*
Latest News


 

ഇൻസ്പെക്ടർ എൻ. ഹേമചന്ദ്രൻ വിരമിക്കുന്നു*

**ഇൻസ്പെക്ടർ എൻ. ഹേമചന്ദ്രൻ  വിരമിക്കുന്നു**



മയ്യഴി: പുതുച്ചേരി പോലിസിലെ  സ്തുത്യർഹവും അതുല്യവുംമായ സേവനമികവും അച്ചടക്കവും കൊണ്ട് പ്രശംസ നേടിയ മയ്യഴി സ്വദേശിയായ ഇൻസ്പെക്ടർ എൻ. ഹേമചന്ദ്രൻ  2025 ഒക്ടോബർ 31 -ന്  42 വർഷത്തെ സുദീർഘമായ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും* വിരമിക്കുന്നു.


1965 ഒക്ടോബർ 10-ന് മാഹിയിൽ ജനിച്ച ഹേമചന്ദ്രൻ, പരേതനായ മാഹി വലിയപുരയിലെ ഷണ്മുഖനും കെ. ടി. തങ്കത്തിൻ്റെയും മൂത്ത മകനാണ്.

 1983 നവംബർ 22-ന് പുതുച്ചേരി പോലീസിൽ ചേർന്ന പിന്നീട് അദ്ദേഹം സേനയ്ക്ക് തന്നെ ഒരു അഭിമാനമായി മാറുകയായിരുന്നു പോലീസ് ട്രെയിനിംഗ് സ്കൂൾ (PTS), PAP ബറ്റാലിയൻ , മാഹി പോലീസ് സ്റ്റേഷൻ, ഓർലിയൻപേട്ട് പോലീസ് സ്റ്റേഷൻ, ട്രാഫിക് പോലീസ് സ്റ്റേഷൻ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ സെൽ (VAC), ഡിജിപിയുടെ സെക്രട്ടറി തുടങ്ങിയ നിരവധി വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദീർഘകാലത്തെ സേവനത്തിനിടയിൽ മികച്ച പ്രവർത്തനത്തിന് ഹേമചന്ദ്രൻ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്

മുഖ്യമന്ത്രി പോലീസ് മെഡൽ (മികച്ച സേവനത്തിന്) – 2006

പ്രസിഡന്റിന്റെ പോലീസ് മെഡൽ (മികച്ച സേവനത്തിന്) – 2010

രാജീവ് ഗാന്ധി മെറിറ്റോറിയസ് സർവീസ് മെഡൽ – 2016

റൈറ്റർ കോഴ്‌സിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള പ്രശംസാപത്രം – 1990

മികച്ച പോലീസ് കോൺസ്റ്റബിൾ അവാർഡ് – 1990

 മാഹിയെ തന്നെ നടുക്കിയ മതിൽ ദുരന്തസമയത്ത് രക്ഷപ്രവർത്തനത്തിനും മറ്റും നേതൃത്വം കൊടുത്തിരുന്നു.


സേവനമികവിലും നേതൃത്വശേഷിയും   സഹപ്രവർത്തകരുടെ ബഹുമാനവും പൊതുജനങ്ങളുടെ സ്നേഹവും നേടിയ ഹേമചന്ദ്രൻ, തന്റെ അച്ചടക്കവും സേവനനിഷ്ഠയും കൊണ്ട് പോലീസിൽ തന്നെ ഒരു മാതൃകയാണ്.


ഹേമചന്ദ്രൻ ഭാര്യ കോഴിക്കോട്  വടകര സ്വദേശിയായ  മൃദുല വി. 

മക്കൾ :അനഘ ഹേമചന്ദ്രൻ (പുതുച്ചേരി)



Post a Comment

Previous Post Next Post