*കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാരസ്വാതന്ത്ര്യംനിഷേധിക്കുന്നതിനെതിരെ കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ നിരാഹാര സമരം നടത്തും*
കുഞ്ഞിപ്പള്ളി : ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി.
ദേശീയപാത നിർമ്മാണത്തോടെ കുഞ്ഞിപ്പള്ളി ടൗണിന്റെ ഇരുഭാഗത്തുമുള്ള ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്.
വിദ്യാർത്ഥികളും തൊഴിലാളികളും രോഗികളും ഉൾപ്പെടെ റോഡിന്റെ ഇരുവശവും കടക്കാൻ പ്രയാസപ്പെടുന്നത് കുഞ്ഞിപ്പള്ളി ടൗണിലെ നിത്യദുരിത കാഴ്ചയാണ്.
അഴിയൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയുടെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്.
ജനകീയ ആവശ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ രാവിലെ 10 മണി മുതൽ
വൈകിട്ട് 6 മണി വരെ എസ്ഡിപിഐയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ നിർമ്മാണ സ്ഥലത്ത് നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് അറിയിച്ചു.
 

Post a Comment