മുസ്ലീംലീഗ് ജന ബോധന യാത്ര സമാപന സമ്മേളനം
ന്യൂമാഹി:
ന്യൂ മാഹി പഞ്ചായത്ത് മുസ്ലീംലീഗ് ജന ബോധന യാത്ര സമാപന സമ്മേളനം ഉസ്സൻ മൊട്ട പ്രസ് വളപ്പിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മഹമൂദ് കാട്ടൂർ ഉൽഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം സെകട്ടറി സുലൈമാൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് റംസീന റഹൂഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈ: പ്രസിഡണ്ട് റഷീദ് കരിയാടൻ. പഞ്ചായത്ത് പ്രസിഡണ്ട് PC റിസാൽ, തശ്‌രീഫ് ഉസ്സൻ മൊട്ട,ശഹദിയ മധുരിമ,എന്നിവർ സംസാരിച്ചു, അസ്ലം ടി.എച്ച് സ്വാഗതവും ഫാത്തിമ കുഞ്ഞി തയ്യിൽ നന്ദിയും പറഞ്ഞു.
Post a Comment