*"ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ വഴി പ്രശ്നം;*അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മനുഷ്യപാത തീർക്കും
ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി മനുഷ്യപാത തീർത്ത് സമരം ചെയ്യുമെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
ഇതിന്റെ ഭാഗമായി ഒക്ടോബർ 15 വൈകിട്ട് 4:30 ന് കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് പ്രതീകാത്മകമായി "മനുഷ്യപാത" തീർക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സവാദ് വി പി അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല,മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,സനൂജ് ബാബരി,സാഹിർ പുനത്തിൽ എന്നിവർ സംസാരിച്ചു.
നസീർ കൂടാളി,റഹീസ് ബാബരി,റമീസ് വിപി,റഫീക്ക് തങ്ങൾ,റഹീസ് വിപി,അർഷാദ് എകെ,ഇർഷാദ് പള്ളിയത്ത് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Post a Comment