o സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു ആശ്രിതർക്കുള്ള ഉപഹാരം വിതരണം ചെയ്തു
Latest News


 

സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു ആശ്രിതർക്കുള്ള ഉപഹാരം വിതരണം ചെയ്തു

 സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു
ആശ്രിതർക്കുള്ള ഉപഹാരം വിതരണം ചെയ്തു



മാഹി: പുതുച്ചേരി സംസ്ഥാ നത്തെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി മാഹി ഭരണ കൂടം മാഹിയിലെ സ്വാതന്ത്ര്യ സമര സേനാനികളെ ഗവ. ഹൗസിൽ ആദരിച്ചു. സേനാനികളുടെ ആശ്രിതർക്കുള്ള ഉപഹാരവും വിതരണം ചെയ്തു -

    റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എംഎൽഎ സ്വാതന്ത്ര്യ സമര സേനാനി കെ.ബാലനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എം എൽ എ ഇവരുടെ ആശ്രിതർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പുതുതായി ഭിന്നശേഷി പെൻഷൻ അനുവദിച്ചവർക്കുള്ള ഓർഡറും തദവസരത്തിൽ നൽകി.  ഗവ. ഹൗസിലെ സൂപ്രണ്ട്മാരായ പ്രവീൺ പാനിശ്ശേരി, രാധാകൃഷ്ണൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post