*അഴിയൂർ* *ഗ്രാമപഞ്ചായത്ത്* *വികസന സദസ്സ്*
അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളെയും ,ചില മേഖലകളിലുള്ള പിന്നോക്കാവസ്ഥകളെയും ചർച്ചയുമായി വികസന സദസ്സ്. വികസന സദസ്സ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീധരന്റെ അധ്യക്ഷതയിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു സംസ്ഥാനസർക്കാറിന്റെ നേട്ടങ്ങൾ റിസോഴ്സ് പേഴ്സണലായി ചുമതലപ്പെടുത്തിയ സനൽ അവതരിപ്പിച്ചു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന വീഡിയോയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.അ സിസ്റ്റൻറ് സിക്രട്ടറി ശ്രീകല സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പി പി, അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, എം പി ബാബു, എ.ടി ശ്രീധരൻ, കെ എ സുരേന്ദ്രൻ, കെ പി പ്രമോദ്, മുബാസ് കല്ലേരി സാലിം പുനത്തിൽ, റഫീഖ് അഴിയൂർ എന്നിവർ സംസാരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൗസീഫ് തദ്ദേശ ഭരണ നേട്ടങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ സിഎം സജീവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെവിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 80 ഓളം ആളുകളെ ആദരിച്ചു.
Post a Comment