*പി ആർ ടി സിയുടെ ബസ് ബ്രേക്ഡൗണായി*
*യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി*
മാഹി: പുതുച്ചേരിയിൽ നിന്നും ബുധനാഴ്ച്ച വൈകീട്ട് പുറപ്പെട്ട പി ആർ ടി സി യുടെ ബസാണ് കോയമ്പത്തൂർ വെച്ച് രാത്രി രണ്ട് മണിയോടെ ബ്രേക്ഡൗണായത്.
ബസിൽ നിറയെ യാതക്കാരുണ്ടായിരിന്നു.
തുടർന്ന് യാത്രക്കാരോട് ബസിൽ നിന്നിറങ്ങാനാവശ്യപ്പെടുകയായിരുന്നു
പകരം ബസ് ഏർപ്പെടുത്താനോ, ടിക്കറ്റ് ചാർജ് റീ ഫണ്ട് ചെയ്യുവാനുള്ള അറിയിപ്പോ ബന്ധപ്പെട്ടവർ നല്കിയില്ലയെന്ന് യാത്രക്കാർ ആരോപിച്ചു ഇതോടെ
സ്ത്രീകളടക്കമുള്ള യാത്രക്കാർ അർധരാത്രിയിൽ പെരുവഴിയിലായി
പിന്നീട് യാത്രക്കാർ വളരെ കഷ്ടപ്പെട്ട് ട്രെയിനിലും മറ്റ് ബസുകളിലുമായി നാട്ടിലെത്തുകയായിരുന്നു.
നവമിയായതിനാൽ ട്രെയിനുകളിലും, ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാർ അറിയിച്ചു*

Post a Comment