*മാഹിയിൽ അടച്ചിട്ട ശൗചാലയങ്ങൾ തുറക്കണം*
മാഹി: മാഹി തിരുന്നാൾ ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നില്ക്കെ അടച്ചിട്ട ശൗചാലയങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാത്തതിൽ ആശങ്കയോടെ നാട്ടുകാർ.
നിലവിൽ മാഹി ടാഗോർ പാർക്കിലെയും, മുൻസിപ്പൽ കോംപ്ളക്സിലെയും ടോയ്ലറ്റുകൾ അടഞ്ഞുകിടക്കുകയാണ്.
ചന്തക്കാരും,നാടോടികളുമടക്കം നിരവധി പേർ മാഹിയിൽ എത്തിയിട്ടുണ്ട്.
പ്രാഥമികകാര്യങ്ങൾക്ക് മതിയായ സൗകര്യമേർപ്പെടുത്തിയില്ലെങ്കിൽ പൊതു സ്ഥലത്ത് മലമൂത്രവിസർജനം നടത്താൻ സാധ്യതയുണ്ട്.
ഇത് സാംക്രമിക രോഗങ്ങൾ പടരുന്നുള്ള സാഹചര്യമുണ്ടാക്കും.
മാഹിയിലെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും ടാഗോർ പാർക്കും , വാക് വേയും, ബീച്ചും സന്ദർശിച്ചാണ് മടങ്ങാറ്.
ഈ സാഹചര്യത്തിൽ ടാഗോർ പാർക്കിലെ ടോയ്‌ലറ്റ് തുറന്നില്ലെങ്കിൽ അത് സന്ദർശകർക്ക് വളരെയേറെ പ്രയാസമുണ്ടാക്കും
അടിയന്തിരമായി ശൗചാലയങ്ങൾ തുറക്കുവാനുള്ള നടപടി അധികൃതർ സ്വീകരിക്കേണ്ടതാണ്

Post a Comment