ഞാനാടാ വലുത് :
ഞാനാടാ മുന്നിൽ
മാഹി: ബോർഡുകൾ തമ്മിലുള്ള മത്സരം മാഹി പൂഴിത്തലയിൽ മുറുകിയിരിക്കുകയാണ്
മാഹിയിലേക്ക് പ്രവേശിക്കുന്നിടത്ത് മാഹിയിലേക്ക് സ്വാഗതമോതിക്കോണ്ട് വെച്ച വലിയ ബോർഡിനെ വെല്ലുവിളിച്ചു കൊണ്ടാണ് അതേ വാചകങ്ങൾ വെച്ച് കൊണ്ട് തന്നെ ചെറിയ ബോർഡ് സ്ഥാപിച്ചത്
കണ്ണ് കാണാത്ത ആരെങ്കിലുമാണോ, അതോ മാഹി സാധനം അടിച്ച് സ്വബോധം പോയ ആരെങ്കിലുമാണോ ബോർഡ് സ്ഥാപിച്ചത് എന്ന കമൻ്റുകളാണ് നാട്ടുകാർക്കിടയിൽ നിന്നുമുയരുന്നത്
ഏതായാലും വെറുതെ ബോർഡുകളടിച്ച് നികുതിപണം കളയുന്നതിനെതിരെ ജനരോഷമുയരുനുണ്ട്

Post a Comment