*തലശ്ശേരിയിൽ 2 കിലോയിലധികം കഞ്ചാവ് ഓട്ടോയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ*
തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിലാക്കൂൽ ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.035 കിലോഗ്രാം കഞ്ചാവുമായി മട്ടാമ്പ്രം സ്വദേശി കുമ്പളപ്പുറത്ത ഹൗസിൽ യൂനസ്. കെ.പി (37) ആണ് ഇന്നലെ രാത്രി 10 മണിയോട് കൂടി എക്സൈസിൻ്റെ പിടിയിലായത്. തലശ്ശേരി നഗരത്തിൽ മൊത്തമായും ചില്ലറയായും കഞ്ചാവ് വില്പന നടത്തി വരുന്നവരിൽ പ്രധാനിയാണ് യൂനസ്. തലശ്ശേരി പൂവളത്ത് തെരുവിൽ വച്ചാണ് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം KL 58 G 7517 നമ്പർ ഓട്ടോറിക്ഷ സഹിതം അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
പ്രതി മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസർഗോഡ് നിന്നും തലശ്ശേരിയിൽ എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും മറ്റു ചെറുകിട കഞ്ചാവ് കച്ചവടക്കാർക്കും ആവശ്യക്കാർക്കും എത്തിച്ചു നൽകുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇടപാടുകൾ നടത്തിയിരുന്നത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഷിബു. കെ. സി., വിനോദ്കുമാർ. എം. സി, പ്രിവ. ഓഫീസർ (ഗ്രേഡ്) സുമേഷ്. എം. കെ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്. സി. പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന. എം. കെ., ദീപ.എം എന്നിവരും ഉണ്ടായിരുന്നു.
തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു.

Post a Comment