കുടുംബാരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം ചെയ്തു
അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചിലവാക്കി റീ ബിൽഡ് കേരളയും , പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്
.പബ്ലിക്ക് ഹെൽത്ത് റും, കുത്തിവെയ്പ്പ് മുറി,, കോൺഫ്രൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു
കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസറും അഡീഷണൽ ഡയറക്ടറുമായ ഡോ. രാജാറാം കെ സംബന്ധിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി . ഗിരിജ
അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,യു എ റഹീം, എം പി ബാബു, പി ബാബുരാജ് വി പി പ്രകാശൻ, കൈപ്പാടിൽ ശ്രീധരൻ, പി എം അശോകൻ, പ്രമോദ് കെ പി, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല , മനാഫ് എം , എന്നിവർ സംസാരിച്ചു
മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോരെ സ്വാഗതവും, വാർഡ് മെംബർ കെ കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു



Post a Comment