ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ജനബോധന യാത്ര ഉൽഘാടനം ചെയ്തു
ന്യൂമാഹി:
ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11 തീയ്യതികളിൽ പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ നടക്കുന്ന ജന ബോധന യാത്ര മാഹി പാലത്ത് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള ഉൽഘാടനം ചെയ്തു
ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിസി റിസാൽ അധ്യക്ഷത വഹിച്ചു
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈ: പ്രസിഡന്റ് ADV കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി കെ.സുലൈമാൻ വൈ: പ്രസിഡന്റ് റഷീദ്കരിയാടൻ, കെ ശശിധരൻ മാസ്റ്റർ, അനീഷ്ബാബു , കെ പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സിക്രട്ടറി അസ്ലം പെരിങ്ങാടി സ്വാഗതവും പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് തഷ്രീഫ് ഉസ്സൻ മൊട്ട നന്ദിയും പറഞ്ഞു
Post a Comment