o മാഹിയിൽ അധ്യാപകരുടെ പ്രതിഷേധ ധർണ്ണ*
Latest News


 

മാഹിയിൽ അധ്യാപകരുടെ പ്രതിഷേധ ധർണ്ണ*

 *മാഹിയിൽ അധ്യാപകരുടെ പ്രതിഷേധ ധർണ്ണ*



എട്ടു മാസത്തോളമായി ശമ്പളം ലഭിക്കാതെയും 20 വർഷം ജോലിയിൽ തുടർന്നിട്ടും  സ്ഥിരനിയമനം ലഭിക്കാതെയും തൊഴിൽ ചൂഷണം നേരിടുന്ന മിനി ബാലഭവൻ അധ്യാപകരുടെ പ്രശ്നങ്ങളിൽ സത്വര പരിഹാരം തേടിയും അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ മാഹി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.


കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ്  പ്രസിഡൻ്റ് ജയിംസ് സി. ജോസഫ് അധ്യക്ഷനായി. കെ. പ്രശോഭ്, പി.കെ. രാജേന്ദ്രകുമാർ, എൻ. മോഹനൻ, കെ.എം. പവിത്രൻ  എന്നിവർ സംസാരിച്ചു.


ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി.പി. ഷൈജിത്ത് സ്വാഗതവും, വിനോദ് വളപ്പിൽ നന്ദിയും പറഞ്ഞു. തുടർന്ന് മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ, റീജനൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post