o മാഹി നഗരസഭ മാലിന്യ ശേഖരണത്തിന് ഒരുങ്ങി: വാഹനം ഒന്ന് മുതൽ വീടുകളിലെത്തും
Latest News


 

മാഹി നഗരസഭ മാലിന്യ ശേഖരണത്തിന് ഒരുങ്ങി: വാഹനം ഒന്ന് മുതൽ വീടുകളിലെത്തും

 മാഹി നഗരസഭ  മാലിന്യ ശേഖരണത്തിന് ഒരുങ്ങി: വാഹനം ഒന്ന് മുതൽ വീടുകളിലെത്തും



മാഹി: മേഖലയിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ മാധ്യമവാർത്തകൾ, പരാതികൾ എന്നിവക്ക്   പരിഹാരമായി നഗരസഭ വീണ്ടും ഖര -പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് തുടക്കം കുറിച്ചു. 30 വരെ  റോഡരികിലുള്ള മാലിന്യങ്ങൾ നീക്കും. ഒന്ന് മുതൽ വീട്ടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കും. കഴിഞ്ഞ നാല് മാസമായി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ഗ്രാമീണ റോഡുകളുടെയുൾപ്പടെ മാഹി നഗരസഭയിലെ മുഴുവൻ  റോഡുകളുടെയും വശങ്ങളിൽ ചാക്കുകളിൽ കെട്ടി തള്ളുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും കടിച്ചു വലിക്കുന്നതിനാൽ റോഡിലേക്ക് ചിതറിക്കിടന്നിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ നിവേദനങ്ങൾ നല്കിയിരുന്നു. മാലിന്യങ്ങൾ നീക്കുന്ന സേവനം നടത്തിയില്ലെങ്കിലും ആ മാസങ്ങളിലെ യൂസർഫീ കൂടി വീട്ടുകാരിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ഈടാക്കും. വീട്ടു നികുതിയോടൊപ്പമാണ് നഗരസഭ യൂസർ ഫീ ഈടാക്കുക. മാഹി ഗവ.ക്വാർട്ടേഴ്സിലെ താമസക്കാരിൽ നിന്ന് 210 രൂപ ഈയിനത്തിൽ  ലൈസൻസ് ഫീസായി ശമ്പള ബില്ലിൽ കുറവ് ചെയ്യുന്നുണ്ട്. 1,000 ചതുരശ്രയടി വിസ്തീർണത്തിൽ കുറവുള്ള വീടുകളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2,000 സ്ക്വ.ഫീറ്റുവർക്ക് 50 രൂപയും അതിന് മുകളിലുള്ള വീടുകൾക്ക് പ്രതിമാസം 100 രൂപയുമാണ് യൂസർ ഫീയായി നിശ്ചയിച്ചിട്ടുള്ളത്. '

Post a Comment

Previous Post Next Post