ഡി വൈ എഫ് ഐ മാഹി മേഖല സമ്മേളനം
ഡി വൈ എഫ് ഐ മാഹി മേഖല സമ്മേളനം ഒക്ടോബർ 26 ഞായറാഴ്ച് മുണ്ടോക്കിൽ ( സഖാവ് പുഷ്പൻ നഗർ) വെച്ച് നടന്നു. Dyfi ജില്ലാ കമ്മിറ്റി അംഗം ഷിബിന കെ പി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അഗം ഫിദ പ്രദീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രജീഷ് എം എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമ്മാൻ വിജീഷ് സി ടി സ്വാഗതവും മേഖല ട്രഷറർ നിധിൻ എ സി നന്ദിയും പറഞ്ഞു. സമ്മേളനം നിരജ് പുത്തലത്തിനെ സെക്രട്ടറിയായും സുധീഷ് സി ടിയെ പ്രസിഡന്റായും തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളും അവതരിപ്പിച്ചു.

Post a Comment