o അധികൃതർ റോഡിലേക്ക് ചാഞ്ഞ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചില്ല റസിഡൻസ് അസോസിയേഷൻ മുന്നിട്ടിറങ്ങി.
Latest News


 

അധികൃതർ റോഡിലേക്ക് ചാഞ്ഞ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചില്ല റസിഡൻസ് അസോസിയേഷൻ മുന്നിട്ടിറങ്ങി.

 അധികൃതർ റോഡിലേക്ക് ചാഞ്ഞ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചില്ല
റസിഡൻസ് അസോസിയേഷൻ മുന്നിട്ടിറങ്ങി.



മാഹി: അധികൃതർ അനങ്ങാതെ നിന്നപ്പോൾ റോഡിലെ കാടുകൾ വെട്ടിത്തെളിച്ച് മാതൃകയായി പന്തക്കലിലെ 'സൗഹൃദം റസിഡൻസ് അസോസിയേഷൻ ' - പന്തോ ക്കാട്‌ കവല മുതൽ പള്ളൂർ റോഡിലേയും, പന്തക്കൽ - തലശ്ശേരി റോഡിലേയും കുറ്റിക്കാടുകളാണ് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.കൂട്ടായ്മയിലെ സ്ത്രീകളടക്കമുള്ള അംഗങ്ങൾ ഞായറാഴ്ച്ച രാവിലെ റോഡിലിറങ്ങി പാതയോരത്ത് ചാഞ്ഞ് നിന്ന കാടുകൾ വെട്ടിത്തെളിച്ചു - റോഡിൽ രൂപപ്പെട്ട കുഴികളും അടച്ച് ഗതാഗത യോഗ്യമാക്കി 

          സൗഹൃദം കൂട്ടായ്മ പ്രസിഡൻ്റ് പി.കെ.ബാലകൃഷ്ണൻ, വൈസ്.പ്രസിഡൻ്റ് കെ.വി.നിർമ്മല കുമാരി, സെക്രട്ടറി എം.എം.സുരേഷ്, വി.പി.സുഗേഷ്, വി.രജനീഷ്, വി.പി. പ്രദീപൻ എന്നിവർ നേതൃത്വം നൽകി..കാൽ നട യാത്രക്കാർക്ക് ഒട്ടേറെ ഭീഷണിയായിരുന്ന കാടുകൾ വെട്ടിത്തെളിക്കാൻ നിരവധി തവണ ഈ കൂട്ടായ്മ മാഹി പൊതുമരാമത്ത് അധികൃതരോട്  അഭ്യർഥിച്ചെങ്കിലും മൗനം പാലിച്ചതിൽ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post