*ബിജെപി വാർഡ് സമ്മേളനം നടത്തി.*
*ചോമ്പാല*: ബിജെപി അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് സമ്മേളനം ആവിക്കര റൈറ്റ് ചോയ്സ് സ്കൂളിൽ വച്ചു നടന്നു.
ബിജെപി സംസ്ഥാന സമിതി അംഗവും,ജില്ലാ പ്രഭാരിയുമായ ഒ.നിധീഷ് ഉദ്‌ഘാടനം ചെയ്തു. ബിജെപി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറിയും വാർഡ് ഇൻചാർജറുമായ അനിൽകുമാർ വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.എം. അശോകൻ, ജില്ലാ സെക്രട്ടറിമാരായ പി.പി.വ്യാസൻ, പി.കെ.പ്രീത,അരുൺ ആവിക്കര എന്നിവർ സംസാരിച്ചു.

Post a Comment