ഭീഷണിയായി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്
*മാഹി പൂഴിത്തല എച്ച്.പി പെട്രോൾ പമ്പിനു സമീപത്ത് മെയിൻ റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് അപകട അവസ്ഥയിൽ.*
കുറച്ചു ദിവസം മുൻപ് കാറിടിച്ച് ചെരിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു.
അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു ഇലക്ട്രിസിറ്റി അധികൃതരോട് പരാതിപ്പെട്ടപ്പോൾ പി ഡബ്ല്യു ഡി ക്കാണ് ചാർജ് എന്നാണ് അധികൃതരുടെ വാദം. മാഹി പള്ളി തിരുനാളിന് നിരവധി പേർ കടന്നു പോകുന്ന പ്രധാന വഴി കൂടിയാണിത്

Post a Comment